Kerala, News

കാസർകോഡ് ജില്ലയിലെ സർക്കാർ ഡോക്റ്റർമാർക്ക് പരിയാരം മെഡിക്കൽ കോളേജിൽ ട്രെയിനിങ് നൽകുന്നു

keralanews training will be given to the doctors from kasarkode district in pariyaram medical college

കണ്ണൂർ:കാസർകോഡ് ജില്ലയിലെ സർക്കാർ ഡോക്റ്റർമാർക്ക് ഈ മാസം 22 മുതൽ പരിയാരം മെഡിക്കൽ കോളേജിൽ ട്രെയിനിങ് നൽകിത്തുടങ്ങി.ജില്ലയിലെ സർക്കാർ ആശുപത്രികളിലെ എമർജൻസി മെഡിക്കൽ കെയർ ശക്തിപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് ട്രെയിനിങ് നൽകുന്നത്. പരിയാരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ സഹകണത്തോടെയാണ് മൂന്നു ദിവസം ദൈർഘ്യമുള്ള ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.25 മെഡിക്കൽ ഓഫീസർമാർക്കാണ് പരിശീലനം നൽകുന്നത്. മെഡിക്കൽ എഡ്യൂക്കേഷൻ ഹാളിൽ നടക്കുന്ന പരിശീലന പരിപാടി ഇന്നലെ രാവിലെ 10 മണിക്ക് പരിയാരം മെഡിക്കൽ കോളേജ് ചെയർമാൻ ശേഖരൻ മിനിയോടൻ ഉൽഘാടനം ചെയ്തു. കാസർകോഡ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.പി ദിനേശൻ മുഖ്യാതിഥിയായി. കാസർകോഡ് ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.എ.വി രാംദാസ്, പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സുധാകരൻ,വൈസ് പ്രിൻസിപ്പൽ ഡോ.എസ്.രാജീവ്, മെഡിക്കൽ സൂപ്രണ്ട് ഡോ.എം.കെ ബാലചന്ദ്രൻ,എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ.ജി.സുരേഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.ഉൽഘാടന പരിപാടിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷിബികുമാർ നന്ദിയും പറഞ്ഞു.കഴിഞ്ഞ വർഷം കാസർകോഡ്,പാലക്കാട് ജില്ലകളിലെ സർക്കാർ ഡോക്റ്റർമാർക്കും പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് പരിശീലനം നൽകിയിരുന്നു.ഇതിനു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ ഡോക്റ്റർമാർക്കായുള്ള പരിശീലന പരിപാടിയിൽ അൾട്രാസൗണ്ട് ട്രെയിനിങ് നൽകിയത് പരിയാരം മെഡിക്കൽ കോളേജിലെ എമർജൻസി വിഭാഗമായിരുന്നു.പരിശീലന പരിപാടി ഈ മാസം 24 ന് സമാപിക്കും.

Previous ArticleNext Article