കണ്ണൂർ:നഗരത്തിൽ നടത്തിയ വാഹനപരിശോധനയിൽ നിയമലംഘനം നടത്തിയ 140 വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇവയുടെ ഉടമകളിൽ നിന്നും 81900 രൂപ പിഴ ഈടാക്കുകയും ചെയ്തു.ഫിറ്റ്നസ് ഇല്ലാതെ സ്കൂൾ കുട്ടികളുമായി സർവീസ് നടത്തിയ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.റോഡിലേക്ക് മലിനജലം ഒഴുക്കിവിടുന്ന മീൻവണ്ടികളും നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ഉത്തര മേഖല ട്രാൻസ്‌പോർട് കമ്മീഷണർ ഡോ.മുഹമ്മദ് നജീബിന്റെ പ്രത്യേക നിർദേശപ്രകാരം നടത്തിയ പരിശോധനയ്ക്ക് കണ്ണൂർ ആർടിഒ എം.മനോഹരൻ,ജോ.ആർടിഒ അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
Kerala, News
വാഹനപരിശോധന;140 വാഹനങ്ങൾ പിടിച്ചെടുത്തു; 81900 രൂപ പിഴ ഈടാക്കി
Previous Articleവയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം