Food

കുപ്പിവെള്ളത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ; വെള്ളത്തിലടങ്ങിയിരിക്കുന്നത് പ്ലാസ്റ്റിക്ക് മാലിന്യം

keralanews govt gives shocking disclosure about bottled water plastic waste is included in the water

ന്യൂഡൽഹി:കുപ്പിവെള്ളത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ. രാജ്യത്ത് വിൽക്കപ്പെടുന്ന 10 കുപ്പിവെള്ളത്തിൽ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന്  കേന്ദ്രസർക്കാർ വെളിപ്പെടുത്തുന്നു.കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സി.ആർ ചൗധരിയാണ് ചൊവ്വാഴ്ച നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര തലത്തിൽ പേരെടുത്ത പ്രമുഖ കുടിവെള്ള കമ്പനികളുടെ ഉൽപ്പന്നങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം അടങ്ങിയിട്ടുണ്ടെന്ന്കണ്ടെത്തി.ഇന്ത്യയടക്കമുള്ള ഒൻപതു രാജ്യങ്ങളിൽ നിന്നും കുപ്പിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ ന്യൂയോർക്ക് സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ വസ്തുതകളാണിവ.പോളി പ്രൊപ്പലീൻ, നൈലോൺ,പൊളി എത്തിലീൻ എന്നിവയാണ് വെള്ളത്തിൽ കലർന്നതായി കണ്ടെത്തിയിരിക്കുന്നത്.പ്രമുഖ ബ്രാൻഡുകൾ പുറത്തിറക്കുന്ന കുപ്പിവെള്ളത്തിൽ 93 ശതമാനത്തിലും സൂക്ഷ്മമായ പ്ലാസ്റ്റിക്ക് തരികൾ അവർ കണ്ടെത്തി.ഇന്ത്യ,ചൈന,ബ്രസീൽ, ഇന്തോനേഷ്യ,കെനിയ,ലെബനൻ,മെക്സിക്കോ,തായ്‌ലൻഡ്,അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് കുപ്പിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയത്.കണ്ടെത്തിയ 93 ശതമാനം പ്ലാസ്റ്റിക്ക് സാന്നിധ്യത്തിൽ 65 ശതമാനവും പ്ലാസ്റ്റിക്ക് തരികൾ തന്നെയാണെന്നത് ആശങ്കാജനകമാണ്.പതിനായിരത്തിലധികം പ്ലാസ്റ്റിക്ക് തരികളാണ് ചില വെള്ളക്കുപ്പികളിൽ കണ്ടെത്തിയിരിക്കുന്നത്.കുപ്പികളുടെ അടപ്പുകളിൽ നിന്നാണ് ഇത്തരത്തിലുള്ള മലിനീകരണം ഏറ്റവുമധികം ഉണ്ടാകുന്നതെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.അടപ്പുകൾ നിർമ്മിക്കാനുപയോഗിക്കുന്ന പോളിപ്രൊപ്പലീൻ, നൈലോൺ,പോളിത്തീൻ ടെറഫ്താലേറ്റ് എന്നിവയും വെള്ളത്തിൽ കണ്ടെത്തി.പലതരത്തിലുള്ള അർബുദത്തിനും ബീജത്തിന്റെ അളവ് കുറയാനും ഇത് കാരണമാകും.കുട്ടികളിൽ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ,ഓട്ടിസം എന്നീ രോഗങ്ങൾക്കും ഇത് കാരണമാകും.കേരളത്തിലും സ്ഥിതി മറ്റൊന്നല്ല.സംസ്ഥാനത്തെ അറുനൂറിലേറെ കുപ്പിവെള്ള യൂണിറ്റുകളിൽ 142 എണ്ണത്തിന് മാത്രമാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഇന്സ്ടിട്യൂട്ടിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും അനുമതിയുള്ളത്.ഇത് കണ്ടെത്തിയതോടെ ഭൂജലവകുപ്പ് കുപ്പിവെള്ള യൂണിറ്റുകൾക്ക് അനുമതി നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ  ഒരുങ്ങുകയാണ്.

Previous ArticleNext Article