കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ഇന്നാരംഭിക്കും. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ദിലീപടക്കമുള്ള കേസിലെ മുഴുവൻ പ്രതികളും ഇന്ന് ഹാജരാകണമെന്ന് കാണിച്ച് നേരത്തെ സമൻസ് അയച്ചിട്ടുണ്ട്.കേസിൽ പ്രാരംഭ വാദത്തിനും കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനും തീയതി നിശ്ചയിക്കുക എന്ന നടപടി ക്രമമാണ് ഇന്ന് നടക്കുക.കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കം ആറുപേർ ഇപ്പോഴും ജയിലിലാണ്.ഇവരെ പോലീസ് കോടതിയിൽ ഹാജരാക്കും.എട്ടാം പ്രതിയായ ദിലീപടക്കമുള്ള അഞ്ചുപേർ ജാമ്യത്തിലാണ്. രണ്ടുപേർ മാപ്പുസാക്ഷികളാണ്.നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമുള്ള ചില തെളിവുകൾ ലഭിച്ചില്ലെന്ന ദിലീപിന്റെ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.തെളിവുകൾ ലഭിക്കും വരെ വിചാരണ നീട്ടിവെയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം ഇന്നലെ കോടതി നിരസിച്ചിരുന്നു.
Kerala, News
നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്നാരംഭിക്കും
Previous Articleകണ്ണൂരിൽ വൻ കുഴൽപ്പണവേട്ട;രണ്ടുപേർ അറസ്റ്റിൽ