Kerala, News

2018 ലെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ നടക്കും

keralanews pulse polio immunization project will held tomorrow

കണ്ണൂർ:2018 ലെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ നടക്കും.പദ്ധതിയുടെ സംസ്ഥാനതല ഉൽഘാടനം നാളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉൽഘാടനം ചെയ്യും.ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. സർക്കാർ ആശുപത്രികൾ,സി എച് സികൾ,പി.എച് സികൾ,കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, അങ്കണവാടികൾ,സ്കൂളുകൾ,സ്വകാര്യ ആശുപത്രികൾ,ബസ് സ്റ്റാൻഡുകൾ,റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വെച്ചാണ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുക. ജില്ലയിൽ ഇത്തരത്തിലുള്ള 1898 ബൂത്തുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. 55 ട്രാൻസിറ്റ് ബൂത്തുകളും 178 മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും.ആരോഗ്യ വകുപ്പ് ജീവനക്കാർ,ആശ വർക്കർമാർ,കുടുംബശ്രീ വോളന്റിയർമാർ, അങ്കണവാടി ജീവനക്കാർ,നഴ്സിംഗ് വിദ്യാർത്ഥിനികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ,തുടങ്ങി പ്രത്യേക പരിശീലന പരിശീലനം നേടിയ വൊളന്റിയര്മാരും തുള്ളിമരുന്ന് വിതരണത്തിൽ പങ്കാളികളാകും. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് തുള്ളിമരുന്ന് വിതരണം ചെയ്യുക.നാളെ തുള്ളിമരുന്ന് നല്കാൻ കഴിയാത്തവർ മാർച്ച് 12,13 തീയതികളിൽ ഇതിനായി ഒരുക്കിയിട്ടുള്ള പ്രത്യേക ബൂത്തുകളിൽ നിന്നും തുള്ളിമരുന്ന് നൽകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Previous ArticleNext Article