Kerala, News

ഉപയോഗിച്ച് കളഞ്ഞാൽ വിത്ത് മുളയ്ക്കുന്ന പ്രകൃതി സൗഹൃദ പേന ശ്രദ്ധേയമാകുന്നു

keralanews seed blossoming natural friendly pen become attractive

കാസർകോഡ്:ഉപയോഗിച്ച് കളഞ്ഞാൽ വിത്ത് മുളയ്ക്കുന്ന പ്രകൃതി സൗഹൃദ പേന ശ്രദ്ധേയമാകുന്നു.ബന്തിയോട്ടെ അംഗപരിമിതരുടെ കൂട്ടായ്മയായ ഹാന്റി ക്രോപ്പ് സ്വയം സഹായ സംഘമാണ് പേന നിർമിക്കുന്നത്.പോളിയോ വന്നവര്‍, അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന് സ്പൈനല്‍ കോഡിന് ക്ഷതം സംഭവിച്ചവര്‍, മസ്കുലാര്‍ ഡിസ്ട്രോഫി വന്നവര്‍, അപകടത്തെത്തുടര്‍ന്ന് കാല്‍ മുറിച്ചു മാറ്റപ്പെട്ടവര്‍ തുടങ്ങി അംഗപരിമിതരായ നിരവധി പേർ അവരവരുടെ വീടുകളിലാണ് പേനകള്‍ നിര്‍മ്മിച്ചു വരുന്നത്.നാലു തരം പേപ്പര്‍ പേനകളാണ് നിലവില്‍ നിര്‍മ്മിച്ചുവരുന്നത്. 5 രൂപ മുതല്‍ എട്ട് രൂപ വരെയാണ് വില.റീഫിലിന്റെ പിറകിലായി രണ്ട് പച്ചക്കറി വിത്തുകള്‍ വെച്ചിട്ടുണ്ട്. പേനകള്‍ ഉപയോഗിച്ചു കളയുമ്പോൾ പേപ്പര്‍ മണ്ണിനോട് ചേര്‍ന്ന് അലിയുകയും വിത്തുകള്‍ മുളച്ച്‌ വരികയും ചെയ്യും. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ഇത്തരം പേനകള്‍ വിതരണം ചെയ്തിരുന്നു. സര്‍ക്കാറില്‍ നിന്നുള്ള ആനുകൂല്യം ലഭിച്ചാല്‍ പദ്ധതി വ്യാപിപ്പിക്കാനും ഹാന്റി ക്രോപ് ആലോചിക്കുന്നുണ്ട്.

Previous ArticleNext Article