കൊച്ചി:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ മാർച്ച് അഞ്ചുമുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു.വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരത്തിന് ആഹ്വാനം നൽകിയിരുന്നത്. നഴ്സുമാർ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.സമരം നടത്തിയാൽ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസ്സപ്പെടുമെന്നും അടിയതിര സഹായം വേണ്ടിവരുന്ന രോഗികളെ സമരം ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.നഴ്സുമാരുടെ സംഘടനയ്ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് അയക്കാനും കോടതി നിർദേശം നൽകി.ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.