കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് സൂചന.നേരത്തെ 48 മണിക്കൂർ സമരം തുടരുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.എന്നാൽ കേസന്വേഷണം തൃപ്തികരമല്ലെന്നും പിടിയിലായിരിക്കുന്നത് യഥാർത്ഥ പ്രതികളല്ലെന്നും ചൂണ്ടിക്കാട്ടി സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു.വ്യാഴാഴ്ച കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നതിന് ശേഷം ബാക്കി നടപടികൾ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
Kerala, News
കണ്ണൂരിൽ കെ.സുധാകരൻ നടത്തി വരുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരും
Previous Articleതനിക്ക് മുസ്ലിം ആയാണ് ജീവിക്കേണ്ടതെന്ന് ഹാദിയ സുപ്രീം കോടതിയിൽ