തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായി ദുബായിൽ നിലനിന്നിരുന്ന പണമിടപാട് കേസ് ഒത്തുതീർന്നു.പരാതിക്കാരനായ യുഎഇ പൗരൻ എല്ലാ കേസുകളും പിൻവലിച്ചതോടെ ബിനോയിയുടെ യാത്ര വിലക്കും നീങ്ങി.ഇതോടെ ബിനോയ് ഞായറാഴ്ച നാട്ടിലെത്തുമെന്നാണ് സൂചന.എല്ലാ തെറ്റിദ്ധാരണകളും മാറിയെന്നും പണമൊന്നും നൽകാതെ തന്നെയാണ് ദുബായിയിലെ ടൂറിസം കമ്പനിയുടെ സ്പോൺസർ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി കേസുകൾ പിൻവലിച്ചതെന്നും ബിനോയ് പറഞ്ഞു.ബിനോയ്ക്ക് എതിരെ നൽകിയിരുന്ന കേസുകളെല്ലാം പിൻവലിച്ചതായി മർസൂഖിയും അറിയിച്ചു.
Kerala, News
ബിനോയ് കോടിയേരിക്ക് എതിരായുള്ള കേസ് ഒത്തുതീർന്നു
Previous Articleനിർമൽ ചന്ദ്ര അസ്താന സംസ്ഥാന വിജിലൻസ് മേധാവിയായി ചുമതലയേറ്റു