Kerala, News

കൊച്ചി കപ്പൽശാലയിൽ കപ്പലിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു മരണം

keralanews five killed in a blast in a ship in cochin shipyard
കൊച്ചി:കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു ജീവനക്കാർ മരിച്ചു.ഏഴു പേർക്കു പരിക്കേറ്റു.ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.ഒഎൻജിസിയുടെഎണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർഭൂഷണ്‍എന്ന കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കിനുള്ളിലായിരുന്നു പൊട്ടിത്തെറി.മരിച്ചവരെല്ലാം മലയാളികളാണ്.ഇന്നലെ രാവിലെ 9.15 നായിരുന്നു സംസ്ഥാനത്തെ നടുക്കിയ ദുരന്തം. തൃപ്പൂണിത്തുറ എരൂർ സുവർണ നഗർ ചെമ്പഴനേത്ത് സുബ്രഹ്മണ്യന്‍റെ മകൻ സി.എസ്. ഉണ്ണിക്കൃഷ്ണൻ(46),എരൂർ കോഴിവെട്ടുംവെളി മഠത്തിപ്പറമ്പിൽ വേലുവിന്‍റെ മകൻ എം.വി. കണ്ണൻ (44), വൈപ്പിൻ മാലിപ്പുറം മമ്മൂസുർക്ക പള്ളിപ്പറന്പിൽ മുഹമ്മദ് ഷെഹീഫിന്‍റെ മകൻ എം.എം. റംഷാദ് (22), ഇടപ്പള്ളി പോണേക്കരയിൽ വാടകയ്ക്കു താമസിക്കുന്ന കെ.ബി. ജയൻ (40), പത്തനംതിട്ട അടൂർ ഏനാത്ത് കടികചാരുവിള വടക്കേതിൽ ജെവിൻ റെജി (26) എന്നിവരാണു മരിച്ചത്.ബാലസ്റ്റ് ടാങ്കിനു മുകളിൽ സ്ഥിതി ചെയ്യുന്ന എ.സി പ്ലാന്റിന്റെ സമീപം പെട്ടെന്നെയുണ്ടയ പൊട്ടിത്തെറിയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർ അന്വേഷണം നടത്തിവരികയാണ്.ആഭ്യന്തര അന്വേഷണത്തിന് ശേഷം മാത്രമേ സ്ഫോടനത്തിനു കാരണമായ വാതകചോർച്ച സ്ഥിതീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്പനി വ്യക്തമാക്കി.
Previous ArticleNext Article