Kerala, News

സംസ്ഥാനത്തെ ഭൂനികുതി വർധിപ്പിച്ചു

keralanews the land tax in the state has been increased

തിരുവനന്തപുരം:സംസ്ഥാനത്തെ ഭൂനികുതി വർധിപ്പിച്ചു.2015ലെ ഭൂനികുതി പുനഃസ്ഥാപിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു. ഇതുവഴി 100 കോടിയുടെ അധിക വരുമാനം സംസ്ഥാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.ഭൂമിയുടെ ന്യായവില 10% വർധിപ്പിച്ചതോടെ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഫീസും കൂടും. ഭൂ നികുതി വർധനയിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭാഗപത്രം രജിസ്ട്രേഷൻ നികുതി .2 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. കെട്ടിടങ്ങളുടെ മൂല്യ നിർണയത്തിന് നിയമനിർമാണം നടത്തും. ഇതോടെ കെട്ടിട നികുതിയും വർധിക്കും.സർക്കാർ ചിലവുകൾക്കും നിയന്ത്രണമുണ്ട്. പുതിയ തസ്തികക്ക് നിയന്ത്രണം, പുതിയ വാഹനങ്ങൾ വാങ്ങാൻ വിലക്ക്,അനിവാര്യ സാഹചര്യങ്ങളിലേ വിദേശ യാത്ര അനുവദിക്കൂ, യോഗങ്ങൾ പരമാവധി വീഡിയോ കോൺഫറൻസിലൂടെ ആകണം, ഫോൺ ഉപയോഗം ചെലവുകുറഞ്ഞ മൊബൈൽ പാക്കേജ് ആക്കണം  എന്നിങ്ങനെയാണ് സർക്കാർ ചെലവിലെ നിയന്ത്രണങ്ങൾ.

Previous ArticleNext Article