Kerala, News

‘അക്ഷരലക്ഷം’ പദ്ധതി;റിപ്പബ്ലിക്ക് ദിനത്തിൽ 46349 നിരക്ഷരർ ക്ലാസ്സിലേക്ക്

keralanews aksharalaksham project 46349 illiterate go to classes on republic day

തിരുവനന്തപുരം:അക്ഷരലക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി 46349 നിരക്ഷരർ റിപ്പബ്ലിക്ക് ദിനത്തിൽ ക്ലാസ്സിലേക്ക്.പഠിതാക്കൾ ഭരണഘടനയുടെ ആമുഖം ഏറ്റുചൊല്ലുന്നതോടെ ക്ലാസ്സുകൾക്ക് തുടക്കമാകും.16 നും 75 നും ഇടയിൽ പ്രായമുള്ള നിരക്ഷരരെ സാക്ഷരരാക്കുന്നതിനായി സാക്ഷരതാ മിഷൻ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘അക്ഷരലക്ഷം’. പദ്ധതിയുടെ ഭാഗമായി നടന്ന ആദ്യഘട്ട സർവേയിൽ കേരളത്തിൽ 47,241 നിരക്ഷരർ ഉണ്ടെന്നു കണ്ടെത്തി.ഇതിൽ ഏറ്റവും കൂടുതൽപേർ പാലക്കാട് ജില്ലയിലാണ് 10348 പേർ.കുറവ് പത്തനംതിട്ട ജില്ലയിലും 434 പേർ.തുടർവിദ്യാകേന്ദ്രങ്ങളുള്ള 2086 വാർഡിലെ ആറിനും എഴുപത്തഞ്ചിനും ഇടയിലുള്ളവരിലാണ് സർവ്വേ നടത്തിയത്.20 പഠിതാക്കൾക്ക് ഒരുകേന്ദ്രം എന്ന തരത്തിലാണ് ക്‌ളാസ്സുകൾ നടത്തുക.ഏപ്രിൽ ആദ്യവാരം പരീക്ഷ നടത്തും.ഏപ്രിൽ 18 ന് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനവും നടത്തും.പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയിലെ തിരഞ്ഞെടുത്ത ഒരു തദ്ദേശ സ്ഥാപനത്തിൽ നടപ്പാക്കും.യുനെസ്കോയുടെ മാനദണ്ഡ പ്രകാരം കേരളം സമ്പൂർണ സാക്ഷരതാ കൈവരിച്ചെങ്കിലും 2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ ഇനിയും 18 ലക്ഷം നിരക്ഷരർ ഉണ്ടെന്നാണ് കണക്ക്.

Previous ArticleNext Article