Kerala, News

‘ബ്ലഡ് കണ്ണൂർ’ രക്തദാന പദ്ധതി നിലവിൽ വന്നു

keralanews blood kannur the blood donation program started

കണ്ണൂർ:ജില്ലയിലെ വിദ്യാർത്ഥികളെ രക്തദാന സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ ‘ബ്ലഡ് കണ്ണൂർ’ പദ്ധതി നിലവിൽ വന്നു.എൻസിസി,എൻഎസ്എസ്  കേഡറ്റുകൾ ഉൾപ്പെടെ ആയിരത്തോളം വിദ്യാർഥികൾ പദ്ധതിയിൽ അംഗങ്ങളാണ്.അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കണ്ണൂർ എസ്എൻ കോളേജ്,തലശ്ശേരി ബ്രെണ്ണൻ കോളേജ്,പിലാത്തറ വിറാസ്.നവഭാരത ഐഎഎസ് അക്കാദമി,കണ്ണൂർ എൻജിനീയറിങ് കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.രക്തദാതാക്കളായ വിദ്യാർത്ഥികൾക്ക് ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി സൗജന്യ വാഹന സൗകര്യവും ലഭ്യമാക്കും.കണ്ണൂർ നവഭാരത് ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുക.പദ്ധതിയുടെ ഉൽഘാടനവും യാത്രയ്ക്കായി ഒരുക്കിയ കാറിന്റെ ഫ്ലാഗ് ഓഫും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.വിദ്യാർത്ഥികൾക്കായുള്ള മെഡി ക്ലെയിം ഇൻഷുറൻസ് പദ്ധതിയുടെ ആദ്യ പോളിസി ഡോ.മേഴ്സി ഉമ്മനിൽ നിന്നും വിദ്യാർത്ഥിയായ മിഥുൻ ഏറ്റുവാങ്ങി.ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് രക്തം ആവശ്യമായി വരുന്ന സാഹചര്യത്തിൽ 9847000599,9072458458 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Previous ArticleNext Article