Kerala, News

നാടൻ കലകളുടെ ‘ഉത്സവം’ കൊടിയിറങ്ങി

keralanews the festival of local arts flagged off

കണ്ണൂർ:നാടൻ കലകളുടെ ‘ഉത്സവം’ കൊടിയിറങ്ങി.പരമ്പരാഗത അനുഷ്ഠാന കലകളുടെ സംസ്ഥാനതല അവതരണത്തിനാണ് വെള്ളിയാഴ്ച സമാപനമായത്.നാടൻ കലകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ടൂറിസം വകുപ്പാണ് ‘ഉത്സവം’ സംഘടിപ്പിച്ചത്. ഫോക്‌ലോർ അക്കാദമിയായിരുന്നു നാടൻകലകളുടെ അവതരണം നടത്തിയത്. ജനുവരി ആറിന് കണ്ണൂരിലാണ് ഉത്സവത്തിന്റെ സംസ്ഥാനതല ഉൽഘാടനം നടന്നത്. ഫോക്‌ലോർ അക്കാദമിയായിരുന്നു നാടൻകലകളുടെ അവതരണം നടത്തിയത്.ആറുദിവസം നീണ്ടുനിന്ന പരിപാടികളുടെ സമാപനദിവസമായ വെള്ളിയാഴ്ച പയ്യാമ്പലത്ത് നാടൻപാട്ടുകളുടെ അവതരണം നടത്തി.മറ്റൊരു വേദിയായ ടൌൺ സ്‌ക്വയറിൽ ചിമ്മാനക്കളി,കരകനൃത്തം,തീയാട്ടം എന്നിവ അരങ്ങേറി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപുണ്ടായിരുന്നതും ഇപ്പോൾ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്നതുമായ കലാരൂപങ്ങളെ വരും തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉത്സവം സംഘടിപ്പിച്ചത്.

Previous ArticleNext Article