Kerala, News

സർവകലാശാലകളുടെ സാമ്പത്തിക നിയന്ത്രണം സർക്കാർ ഏറ്റെടുക്കുന്നു

keralanews the govt will take over the control of universities

തിരുവനന്തപുരം:സർവകലാശാലകളുടെ സാമ്പത്തിക നിയന്ത്രണം സർക്കാർ ഏറ്റെടുക്കുന്നു.സർവ്വകലാശാലകൾ സ്വന്തം നിലയ്ക്ക് ചെയ്തു വന്നിരുന്ന പദ്ധതിയേതര വിഹിതത്തിലെ ഇടപാടുകൾ ഇനി മുതൽ ട്രെഷറിവഴിയായിരിക്കും നടത്തുക. കേരളസർവ്വകലാശാലയിൽ മാറ്റങ്ങൾ ജനുവരി മുതൽ നടപ്പിലാക്കി.മറ്റു സർവകലാശാലകളിൽ നടപടികൾ ഉടൻതന്നെ പൂർത്തിയാക്കും. സർവകലാശാലകളിൽ കൂടി നടത്തുന്ന ചെറിയ തുകയുടെ വിനിമയം പോലും സർക്കാർ അറിഞ്ഞേ നടക്കാവൂ എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.സർവകലാശാലകളിൽ ട്രെഷറി നിയന്ത്രണം വരുന്നതോടെ സർക്കാർ ഗ്രാന്റിൽ ഗണ്യമായ കുറവ് വരും.ശമ്പളം,പെൻഷൻ,പരീക്ഷ നടത്തിപ്പ് അടക്കമുള്ള അക്കാദമിക്ക് കാര്യങ്ങൾ,വികസന പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെല്ലാം കൂടി സർക്കാർ നൽകുന്ന ഗ്രാന്റാണ് പദ്ധതിയേതര ഫണ്ട്.പലപ്പോഴും സർക്കാർ നൽകുന്ന ഈ ഫണ്ടിൽ 60-70 ശതമാനം മാത്രമേ സർവകലാശാലകൾക്ക് ചിലവാകാറുള്ളൂ. എന്നാൽ ചിലവ് സംബന്ധിച്ച് പലപ്പോഴും പെരുപ്പിച്ച കണക്കുകളാണ് ധനവകുപ്പിന് സർവ്വകലാശാലകൾ നൽകുന്നത്.പണം ട്രെഷറിയിലേക്ക് മാറുന്നതോടെ യഥാർത്ഥ ചിലവ് സർക്കാരിന് കൃത്യമായി അറിയാനാകും. തുടർവർഷങ്ങളിലേക്കുള്ള ഗ്രാന്റ് അതനുസരിച്ചായിരിക്കുമ്പോൾ തുകയിൽ ഗണ്യമായ കുറവ് വരും.ഫലത്തിൽ സർവ്വകലാശാലകൾ സർക്കാർ സ്ഥാപനങ്ങളായി മാറും.

Previous ArticleNext Article