Kerala, News

പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം;കണ്ണൂരിൽ പത്തു സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

keralanews plastic carry bag ban the lisance of ten shops canceled

കണ്ണൂർ:പ്ലാസ്റ്റിക്ക് ക്യാരി ബാഗ് നിരോധനം കർശനമാക്കിയതിന്റെ ഭാഗമായി കണ്ണൂരിൽ കടകളിൽ പരിശോധന തുടരുന്നു.നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വില്പനനടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും.ഇത്തരത്തിലുള്ള പത്തു സ്ഥാപനങ്ങളുടെ ലൈസൻസ് ഇതിനകം റദാക്കിക്കഴിഞ്ഞു.കണ്ണൂരിൽ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വിൽപ്പന നടത്തിയതിന് ലൈസൻസ് റദ്ദാക്കിയ അപ്പൂസ് ബേക്കറി എന്ന സ്ഥാപനം ശനിയാഴ്ച വീണ്ടും തുറന്നു പ്രവർത്തിച്ചത് അധികൃതർ ഇടപെട്ട് തടഞ്ഞു.വെള്ളിയാഴ്ചയാണ് കടയുടെ ലൈസൻസ് റദ്ദാക്കിയത്.എന്നാൽ പഞ്ചായത്തില്‍ 5000 രൂപ പിഴയൊടുക്കുകയും പുതിയ ലൈസന്‍സിന് അപേക്ഷ നല്‍കുകയും ചെയ്ത കടയുടമ, ശനിയാഴ്ച രാവിലെ വീണ്ടും തുറക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്തില്‍ വീണ്ടും കട അടപ്പിച്ചു.വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.

Previous ArticleNext Article