Kerala, News

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നാളെ മുതൽ നിരാഹാര സമരത്തിലേക്ക്

keralanews junior doctors from medical colleges in the state have been on hunger strike from tomorrow

തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നാളെ മുതൽ നിരാഹാര സമരത്തിലേക്ക്.ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.എന്നാൽ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തിലാണ് നിരാഹാരം സമരം ആരംഭിക്കാൻ ഡോക്റ്റർമാർ തീരുമാനിച്ചത്.രണ്ട് ദിവസമായിട്ടും സമരം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ നിരാഹാര സമരം തുടങ്ങുന്നതെന്ന് കേരള മെഡിക്കല്‍ ജോയിന്‍റ് ആക്ഷന്‍ കൌണ്‍സില്‍ അറിയിച്ചു.നിലവില്‍ ഒപിയും വാര്‍ഡുകളും ബഹിഷ്കരിച്ചാണ് സമരം നടത്തുന്നത്.സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് നീണ്ടുപോയാല്‍ അത്യാഹിത വിഭാഗവും ബഹിഷ്കരിച്ചുകൊണ്ട് സമരത്തിലേക്കിറങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം രോഗികള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ അവധിയില്‍ പോയ ഡോക്ടര്‍മാരെ തിരിച്ചുവിളിച്ചും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കാതെയുമാണ് നിലവിൽ ഒപികള്‍ പ്രവര്‍ത്തിക്കുന്നത്.

Previous ArticleNext Article