കോഴിക്കോട്:സാക്ഷരതാ മിഷൻ സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ട്രാന്സ്ജെന്ഡേഴ്സിനെ മർദിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.കസബ എസ്‌ഐക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.കോഴിക്കോട് ഡിസിപി മെറിൻ ജോസെഫിനാണ് അന്വേഷണ ചുമതല.ബുധനാഴ്ച രാത്രി കോഴിക്കോട് പിഎം താജ് റോഡിലാണ് സംഭവം.കണ്ടാലറിയാവുന്ന രണ്ടു പോലീസുകാരന് മർദിച്ചതെന്ന് പരാതിയിലുണ്ട്.എന്നാൽ മർദിച്ച കാര്യം കസബ,ടൌൺ പോലീസുകാർ നിഷേധിച്ചു.കലോത്സവത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന മമത ജാസ്മിൻ,സുസ്മി എന്നിവരെയാണ് മർദിച്ചത് .ഇവർ ഇപ്പോൾ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.രാത്രി സമയത്തു റോഡിൽ കാണരുതെന്ന് പറഞ്ഞിട്ടില്ലേ എന്ന് പറഞ്ഞായിരുന്നു മർദനം.ജാസ്മിന്റെ മുതുകിൽ ലാത്തിയടിയേറ്റ് മുറിഞ്ഞ പാടുകളുണ്ട്.സുസ്മിയുടെ കൈക്കാണ് പരിക്ക്.
Kerala, News
ട്രാൻസ്ജെന്ഡേഴ്സിനെ മർദിച്ച സംഭവത്തിൽ കസബ എസ്‌ഐക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Previous Articleകണ്ണൂരിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ളൈഓവർ വരുന്നു