മുംബൈ:മുംബൈ സേനാപതി മാർഗിലെ കമല മിൽസ് കോമ്പൗണ്ടിലെ റെസ്റ്റോറന്റുകളും ഓഫീസുകളും ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന് തീപിടിച്ച് 14 പേർ മരിച്ചു.മരിച്ചവരിൽ 12 പേർ സ്ത്രീകളാണ്.കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഒരു പബ്ബിലെ ഷോർട് സർക്യൂട്ടാണ് അപകട കാരണം.ഇവിടെ ഇന്നലെ അർധരാത്രി ഒരു ജന്മദിനാഘോഷ പരിപാടികൾ നടന്നിരുന്നു. തീപിടുത്തമുണ്ടായി അരമണിക്കൂറിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. സംഭവത്തിൽ പബ്ബ് ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.നിരവധി ഹോട്ടലുകളും മാധ്യമ സ്ഥാപനങ്ങളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.തീപിടുത്തമുണ്ടായതോടെ ഇവയുടെ പ്രവർത്തനങ്ങളും അവതാളത്തിലായി.
India, News
മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് 14 പേർ മരിച്ചു
Previous Articleതളിപ്പറമ്പിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി