Kerala, News

ചങ്ങരംകുളം ദുരന്തം;മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാതെ വിട്ടുനൽകും

keralanews chnagaramkulam disaster bodies will be released with out postmortem

ചങ്ങരംകുളം (മലപ്പുറം): നരണിപ്പുഴയിൽ തോണി മറിഞ്ഞു മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാതെ ഇൻക്വസ്റ്റ് നടപടികൾ മാത്രം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.നരണിപ്പുഴയിലെ കോൾപാടത്ത് തോണി മറിഞ്ഞ് ആറു വിദ്യാർഥികളാണ് മുങ്ങി മരിച്ചത്. കോൾപാടത്തെ താത്കാലിക ബണ്ടു പൊട്ടി വെള്ളമൊഴുകുന്നതു കാണാൻ തോണിയിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്.തോണി തുഴഞ്ഞിരുന്ന വേലായുധൻ, നരണിപ്പുഴ വെള്ളക്കടവിൽ സുലൈമാന്റെ മകൾ ഫാത്തിമ,പനമ്പാട് നെല്ലിക്കൽത്തറയിൽ ശ്രീനിവാസന്റെ മകൾ ശിവഗി എന്നിവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.കുട്ടികളെല്ലാം ബന്ധുക്കളും അയൽവാസികളുമാണ്.

Previous ArticleNext Article