കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ ഒരു മത്സ്യബന്ധന ബോട്ടുകൂടി തോപ്പുംപടി തീരത്ത് തിരിച്ചെത്തി. പത്ത് പേരാണ് തിരിച്ചെത്തിയ ബോട്ടിലുണ്ടായിരുന്നത്. തമിഴ്നാട്, ആസാം സ്വദേശികളാണ് ഈ ബോട്ടിൽ ഉണ്ടായിരുന്നത്.45 ദിവസം മുൻപ് ഓഷ്യൻ ഹണ്ടർ എന്ന ബോട്ടിലാണ് ഇവർ തീരത്തുനിന്ന് കടലിൽ പോയത്. ചുഴലിക്കാറ്റിൽ ദിശതെറ്റിയ ബോട്ടിന് കേടുപാടുകളും സംഭവിച്ചു. അതിനാലാണ് ഇവർക്ക് ദിവസങ്ങളോളം കടലിൽ കഴിയേണ്ടി വന്നത്. തിരിച്ചെത്തിയവർക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇവർക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.
Kerala, News
ഓഖി ദുരന്തം;പത്തുപേർ കൂടി തീരത്ത് തിരിച്ചെത്തി
Previous Articleതലശ്ശേരിയിൽ ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു