Kerala

ബാൻസുരി ആരംഭിച്ചു

Bansuri

പരിയാരം: കേരളത്തിലെ ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള എഴുപതോളം കോളേജുകൾ പങ്കെടുക്കുന്ന ഈ അദ്ധ്യയന വർഷത്തിലെ സംസ്ഥാന കലോത്സവമായ ബാൻസുരി – 2017 ഡിസംബർ 19 ന് വൈകുന്നേരം പരിയാരം മെഡിക്കൽ കോളേജിൽ സംസ്ഥാന ആരോഗ്യ-സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: എം.കെ.സി നായർ, ടി.വി രാജേഷ് എം എൽ എ ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ,യുവ നടൻ നീരജ് മാധവൻ, സംവിധായകൻ ഡോ.ബിജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ സുധാകരൻ, സംഘാടക സമിതി ചെയർമാൻ മുഹമ്മദ് സിറാജ് എന്നിവർ കലോത്സവത്തെ കുറിച്ച് പത്രസമ്മേളനം നടത്തി.

Bansuri 2017

കേരളത്തിലെ മെഡിക്കൽ, ഡെൻടൽ, ആയുർവേദo, ഹോമിയോ ,നേഴ്‌സിങ്ങ്, സിദ്ധ, ഫാർമസി, പാരാമെഡിക്കൽ, യുനാനി കോളേജുകളിൽ നിന്നായി ആയിരത്തിയിരുനൂറോളം മത്സരാർത്ഥികളാണ് മാറ്റുരക്കുന്നതിനായി കണ്ണൂരിൽ എത്തുന്നത്. മേഘമൽഹാർ, നീലാംബരി, രാഗമാലിക, ഹംസധ്വനി, മോഹനം എന്ന് തുടങ്ങി പത്തോളം വേദികളിലായി അൻപത്തിമൂന്ന് സ്റ്റേജിനങ്ങളിലും ഇരുപത്തിയാറ് ഓഫ് സ്റ്റേജിനങ്ങളിലും തങ്ങളുടെ കഴിവ് തെളിയിക്കാനെത്തുന്ന യുവ കലാകാരന്മാരെ ഇരുകൈയും നീട്ടി സ്വീകരിക്കുവാൻ പരിയാരം ഒരുങ്ങി കഴിഞ്ഞു.

IMG_20171219_232641

ആരോഗ്യ സർവ്വകലാശാല കലോത്സവം നടത്താൻ ആദ്യമായി ലഭിച്ച അവസരം ഏറ്റവും ഹൃദ്യവും കുറ്റമറ്റതു മാക്കി തീർക്കാൻ ജില്ലയിലെ മുഴുവൻ കലാ ആസ്വാദകരും ഒരുങ്ങി കഴിഞ്ഞു.

ആരോഗ്യ സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എംഡി ശ്രുതി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി.പി ബിനീഷ്, മീഡിയ കമ്മറ്റി കൺവീനർ അജിത്ത് പാനൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഡിസംബർ 21 ന് കൊടിയിറങ്ങുന്ന ബാൻസുരി 2017 ന്റെ റെജിസ്ട്രേഷൻ ഓൺലൈനാക്കിയത് വൻ വിജയമായിരുന്നുവെന്ന് റജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ ഷിബി കുമാർ സി.പി. അറിയിച്ചു.

 

Previous ArticleNext Article