Kerala, News

സ്കൂൾ ഉച്ചഭക്ഷണത്തിൽ ചീര,മുരിങ്ങയില,പപ്പായ എന്നിവ ഉൾപ്പെടുത്തണമെന്ന് നിർദേശം

keralanews suggestions to include spinach drumstick leaves and papaya in school lunch

കണ്ണൂർ:സ്കൂൾ ഉച്ചഭക്ഷണത്തിൽ ആഴ്ചയിൽ രണ്ടു തവണ  ചീര,മുരിങ്ങയില,പപ്പായ എന്നിവ ഉൾപ്പെടുത്തണമെന്ന് നിർദേശം.പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടേതാണ് തീരുമാനം.ഒരു കുട്ടിക്ക് ദിവസം രണ്ടുരൂപയുടെ പച്ചക്കറിയെങ്കിലും നിർബദ്ധമായും നൽകണമെന്ന മുൻ തീരുമാനം ഉറപ്പുവരുത്തണമെന്നും പ്രിൻസിപ്പൽ സെക്രെട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സംസ്ഥാനതല ഹിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. അതേസമയം നിലവിൽ ഉച്ചഭക്ഷണത്തിന്റെ അഞ്ചുമാസത്തെ തുക കുടിശ്ശികയാണെന്ന് പ്രധാനാദ്ധ്യാപകർ പറയുന്നു.ഇതിനിടയിൽ മുരിങ്ങ,പപ്പായ എന്നിവ എങ്ങനെ സംഘടിപ്പിക്കുമെന്ന ആശങ്കയിലാണ് അധ്യാപകർ.മുന്നൂറു കുട്ടികളുള്ള ഒരു സ്കൂളിന് ഉച്ചഭക്ഷണത്തിന് 2250 രൂപയാണ് സർക്കാർ നൽകുന്നത്.എല്ലാ ദിവസവും ചോറ്,സാമ്പാർ,വറവ്,എന്നിവയ്ക്ക് പുറമെ  ആഴ്ചയിൽ രണ്ടു തവണ ഒരു കുട്ടിക്ക് 150 മില്ലിലിറ്റർ വീതം പാലും രണ്ടു ദിവസം പുഴുങ്ങിയ മുട്ട അല്ലെങ്കിൽ പഴം എന്നിവയും നൽകണം.കൂടാതെ വിറകടുപ്പ് ഉപയോഗിക്കരുത് എന്ന നിർദേശത്തെ തുടർന്ന് പാചകവാതകമാണ് ഉപയോഗിക്കുന്നത്.300 കുട്ടികളുള്ള  ഒരു സ്കൂളിൽ മാസം ആറു പാചകവാതക സിലിണ്ടറുകൾ വേണം.സബ്‌സിഡിയില്ലാത്തതിനാൽ ഇതിനു മാസം 4800 രൂപ വേണ്ടിവരും.ഇതൊക്കെ കൂടി പ്രതിമാസം 55000-ത്തിലധികം രൂപ വേണം.എന്നാൽ സർക്കാരിൽ നിന്നും ലഭിക്കുന്നത് 47,000 രൂപയും.പാചക തൊഴിലാളികൾക്കുള്ള കൂലിയും കുടിശ്ശികയാണ്.

Previous ArticleNext Article