കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടി.വിമാനത്താവളത്തിലെ കരാർ ജീവനക്കാരന്റെ സഹായത്തോടെ കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപ വിലമതിക്കുന്ന 1.23 കിലോഗ്രാം സ്വർണ്ണമാണ് ഡയറക്റ്ററേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് സംഘം പിടികൂടിയത്. സ്വർണ്ണം കടത്തിയ കാസർകോഡ് സ്വദേശി മുഹമ്മദ് അറഫാത്തിനെയും ഇൻഡിഗോ എയർലൈൻസിന്റെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജോലികൾ ചെയ്യുന്ന വിസ്കാൻ ഏജൻസിയിലെ കരാർ ജീവനക്കാരൻ കൊണ്ടോട്ടി സ്വദേശി അഷ്റഫ് അഹ്റാഫിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻഡിഗോയുടെ ദുബായ് വിമാനത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
Kerala, News
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 36 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി
Previous Articleആലുവയിൽ കാർ മെട്രോയുടെ തൂണിലിടിച്ചു മറിഞ്ഞു;മൂന്നുപേർ മരിച്ചു