അഴീക്കോട്:ഒലാടതാഴയിൽ ഡിവൈഎഐ പ്രവർത്തകർക്ക് നേരെ നടന്ന അക്രമത്തിന് പിന്നാലെ വീടുകൾക്ക് നേരെയും ആക്രമണം നടന്നു.സംഘർഷത്തിന്റെ തുടച്ചയായി ഉപ്പായിച്ചാലിലെ എസ്‌ഡിപിഐ പ്രവർത്തകരായ അബ്ദുൽ ലത്തീഫ്,റിഷാൽ എന്നിവരുടെ വീടുകൾ എറിഞ്ഞു തകർത്തു.സിപിഐഎം പ്രവർത്തകൻ മൈലാടത്തടത്ത് ഫഹദിന്റെ വീടിനു നേരെയും അക്രമമുണ്ടായി.അക്രമത്തിൽ ഫഹദിന്റെ വീടിന്റെ ചില്ലുകൾ തകർന്നു.ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അഴീക്കോട് നോർത്തിൽ സിപിഐഎം ഇന്ന് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.രാവിലെ ആറു മുതൽവൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Kerala, News
അഴീക്കോട് ഒലാടതാഴയിൽ വീടുകൾക്ക് നേരെ ആക്രമണം
Previous Articleപറശ്ശിനിക്കടവ്-മാട്ടൂൽ റൂട്ടിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു