Kerala, News

പറശ്ശിനിക്കടവ്-മാട്ടൂൽ റൂട്ടിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു

keralanews parassinikkadav mattool boat service resumed

പറശ്ശിനിക്കടവ്:ഒരു മാസത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്ന പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് പുനരാരംഭിച്ചു.ഇതിനായി പുതിയ ബോട്ട് ഇന്നലെ മുതൽ സർവീസ് നടത്തിത്തുടങ്ങി.നിലവിലുണ്ടായിരുന്ന ബോട്ട് തകരാറായതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തി വരികയാണ്.പറശ്ശിനിക്കടവ് ഉത്സവത്തിന്റെ സമയത്ത് ബോട്ട്  സർവീസ് ഇല്ലാതിരുന്നത് തീർത്ഥാടകരെ  വലച്ചിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് മാട്ടൂൽ-അഴീക്കൽ ബോട്ട് സർവീസും നിർത്തിവെച്ചിരുന്നു.ഇതോടെ ഈ റൂട്ടിനെ ആശ്രയിച്ചവരും യാത്രാക്ലേശം കൊണ്ട് ബുദ്ധിമുട്ടിയിരുന്നു.ഈ റൂട്ടിലോടുന്ന ബോട്ട് നിരവധി തവണ അപകടത്തിൽപ്പെട്ടിരുന്നു.ചുഴലിക്കാറ്റ് സമയത്തും ഈ ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കാത്ത ഇത്തരം ബോട്ടുകൾ പിൻവലിച്ച് ജലഗതാഗത വകുപ്പ് തന്നെ വളപട്ടണം പുഴയിൽ കൂടുതൽ ബോട്ടുകൾ ഓടിക്കണം എന്ന ആവശ്യം ശക്തമാണ്.

Previous ArticleNext Article