Kerala, News

ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു

Ivory

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു.കോതച്ചിറ വെളുത്തേടത്ത് ബാലകൃഷ്ണൻ നായരുടെ മകൻ സുഭാഷാണ്(37) മരിച്ചത്.ഞായറാഴ്ച്ച രാവിലെ ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാം പ്രദക്ഷിണത്തിനിടെയായിരുന്നു സംഭവം.ഇടഞ്ഞ ശ്രീകൃഷ്ണൻ എന്ന ആന രണ്ടാം പാപ്പനായി സുഭാഷിനെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം വയറിനു കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ അമല ആശുപത്രിയിൽ എത്തിച്ചു അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശ്രീകൃഷ്ണൻ ഇടഞ്ഞത് കണ്ട് തിടമ്പേറ്റിയിരുന്ന  ഗോപീകണ്ണൻ എന്ന ആനയും രവികൃഷ്‍ണൻ എന്ന ആനയും വിരണ്ടോടി.ഗോപീകണ്ണന്റെ പുറത്തുണ്ടായിരുന്ന കീഴ്‌ശാന്തി മേലേടം ശ്രീഹരി നമ്പൂതിരി തിടമ്പുമായി താഴെ വീണു.ആന വിരണ്ടത് കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിരക്കിൽപെട്ട് നിരവധി ഭക്തർക്കും പരിക്കേറ്റു.

Previous ArticleNext Article