മലപ്പുറം:മലപ്പുറം പെരുവള്ളൂരിൽ അച്ഛൻ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പറങ്കിമാവിൽ വീട്ടിൽ ശാലു(18) ആണ് കൊല്ലപ്പെട്ടത്.പ്ലസ് ടു വിനു ശേഷം പിഎസ്സി പരിശീലനം നടത്തുകയായിരുന്നു ശാലു.അമ്മ വീട്ടിൽ ഇല്ലാതിരുന്ന നേരം വീട്ടിൽ എത്തിയ പിതാവ് മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങുകയായിരുന്നു. മകൾക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഇയാൾ മകളെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് വിവരം.
Kerala
മലപ്പുറത്ത് അച്ഛൻ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി
Previous Articleഓഖി ചുഴലിക്കാറ്റ്;മത്സ്യവില കുത്തനെ ഉയർന്നു