Kerala, News

ചാല-നടാൽ ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത് തുടർക്കഥയാകുന്നു

keralanews waste deposited in the chala nadal bypass road

ചാല:ചാല-നടാൽ ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത് തുടർക്കഥയാകുന്നു. ഭക്ഷണാവശിഷ്ടങ്ങളും കക്കൂസ് മാലിന്യമുൾപ്പെടെയുള്ളവയുമാണ് റോഡരികിൽ തള്ളുന്നത്. മൂന്നുമാസം മുൻപ് ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ബൈപാസ് റോഡരികുകൾ വൃത്തിയാക്കിയിരുന്നു.ഇതിനു ശേഷം കുറച്ചുനാളത്തേക്ക് മാലിന്യം തള്ളുന്നതിനു കുറവുണ്ടായിരുന്നു.മാലിന്യം തള്ളുന്നത് കാരണം ഇവിടെ തെരുവുനായകളുടെ ശല്യവും രൂക്ഷമാണ്.ഇതിനാൽ ചാല ബൈപാസ് കവലയിൽ ബസ്സിറങ്ങാൻ പലർക്കും ഭയമാണ്. റോഡരികുകളിൽ കടകളില്ലാത്തതു കാരണം  സന്ധ്യകഴിഞ്ഞാൽ ഇതിലൂടെ ആൾസഞ്ചാരവും കുറവാണ്.ഇത് മാലിന്യം തള്ളാനെത്തുന്നവർക്ക് സഹായകരമാകുന്നു. റോഡിൽ നിന്നും സമീപത്തെ വയലിലേക്കാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നത്.

Previous ArticleNext Article