സേലം:ഹാദിയയെ സന്ദർശിക്കാനുള്ള അനുമതി പിതാവിന് മാത്രമേ നൽകുകയുള്ളൂ എന്ന് സേലം ഹോമിയോ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.ഹാദിയയെ(അഖില)കോളേജിൽ ചേർത്തത് അച്ഛൻ അശോകനാണ്.മറ്റുള്ളവർക്ക് സന്ദർശനാനുമതി നൽകുന്നത് കോടതി വിധി പഠിച്ചതിനു ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ ഹാദിയയെ സേലത്ത് പോയി കാണുമെന്ന് ഷെഫിൻ ജഹാൻ പറഞ്ഞിരുന്നു.ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി വിധിയിൽ എവിടെയും പറയുന്നില്ലെന്നും ഷെഫിൻ പറഞ്ഞു.തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എൻഐഎയുടെ വാദം തെറ്റാണെന്നും താനും ഹാദിയായും ഒന്നാകുമെന്നും അതിനായുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷെഫിൻ വ്യക്തമാക്കി. അതേസമയം സേലത്തെ കോളേജിലെത്തി ഹാദിയയെ കാണാൻ ഷെഫിൻ ജഹാൻ ശ്രമിച്ചാൽ അതിനെ നിയമപരമായി നേരിടുമെന്ന് ഹാദിയയുടെ പിതാവ് അശോകൻ വ്യക്തമാക്കി. ഷെഫിനു തീവ്രവാദ ബന്ധമുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അശോകൻ പറഞ്ഞു.ഹാദിയയെ കാണാൻ സേലത്തേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
India, Kerala, News
ഹാദിയയെ കാണാൻ അച്ഛന് മാത്രമേ അനുവാദമുണ്ടാവുകയുള്ളൂ എന്ന് സർവകലാശാല ഡീൻ
Previous Articleനാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് മിന്നും ജയം