ന്യൂഡല്‍ഹി: സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആധാര്‍ കേസില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഹര്‍ജികളില്‍ അടുത്തയാഴ്ച മുതല്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
India, News
ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍
Previous Articleകണ്ണൂർ താവം മേൽപ്പാലത്തിന്റെ ഗർഡർ നിലംപൊത്തി