അടൂർ: എംസി റോഡിൽ അടൂരിന് സമീപം അരമനപ്പടിയിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി രണ്ടു കെഎസ്ആർടിസി ബസുകളിൽ ഇടിച്ച് 28 പേർക്ക് പരിക്കേറ്റു.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.രാവിലെ 11.15 ഓടെയാണ് അപകടം നടന്നത്.ഡീസൽ കയറ്റി വന്ന ടാങ്കർ ലോറിയാണ് നിയന്ത്രണം വിട്ട് ബസുകളിൽ ഇടിച്ചുകയറിയത്.ടാങ്കർ ലോറിയിൽ നിറയെ ഇന്ധനമുണ്ടായിരുന്നെങ്കിലും മറിയാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ അടൂരിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Kerala, News
അടൂരിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി കെഎസ്ആർടിസി ബസുകളിലിടിച്ച് 28 പേർക്ക് പരിക്ക്
Previous Articleമീസിൽസ്-റൂബെല്ല വാക്സിനേഷൻ കാലാവധി ഡിസംബർ ഒന്ന് വരെ നീട്ടി