കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായിരുന്ന നടൻ ദിലീപിന് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ.ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.ഇക്കാര്യങ്ങൾ വ്യക്തമാക്കി കോടതിയിൽ ഹർജി നൽകാനൊരുങ്ങുകയാണ് പ്രോസിക്യൂഷൻ.ഡിജിപി പ്രോസിക്യൂഷനുമായി ചർച്ച നടത്തി.ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി ദിലീപിന് വിദേശത്തു പോകാൻ കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് പ്രോസിക്യൂഷന്റെ തീരുമാനം.
Kerala, News
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ
Previous Articleഎറണാകുളം മരടിൽ ഒന്നരവയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു