Kerala, News

കണ്ണൂർ ജില്ലാ ബാങ്കിലെ 12 ജീവനക്കാർ സ്ഥാനക്കയറ്റം നേടിയത് അംഗീകാരമില്ലാത്ത ബിരുദത്തിന്റെ മറവിലെന്നു സംശയം;അന്വേഷണം തുടങ്ങി

keralanews 12 employees of kannur district bank were promoted with unapproved graduation

കണ്ണൂർ:കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ 12 ജീവനക്കാർ സ്ഥാനക്കയറ്റം നേടിയത് അംഗീകാരമില്ലാത്ത ബിരുദത്തിന്റെ മറവിലെന്നു സംശയം.ഇതേ തുടർന്ന് ബാങ്കിന്റെ എച് ആർ വിഭാഗം അന്വേഷണം തുടങ്ങി.ഇവർക്ക് ശെരിയായ രേഖ ഹാജരാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും പലർക്കും ഇതുവരെ സമർപ്പിക്കാനായിട്ടില്ല.പുതുതായി നിലവിൽ വരുന്ന കേരള ബാങ്ക് രൂപവൽക്കരണത്തിനു മുന്നോടിയായി നടക്കുന്ന ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധനയിലാണ് പന്ത്രണ്ടുപേരുടെ ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയത്.യഥാർത്ഥ സർട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് ഇവർ സ്ഥാനക്കയറ്റം നേടിയത്.സർട്ടിഫിക്കറ്റ് സർവകലാശാലയിൽ നിന്നും വാങ്ങാൻ വിട്ടതാണെന്നും അതിനു സമയമനുവദിക്കണമെന്നും ഇവർ വിശദീകരണം നൽകിയിട്ടുണ്ട്.ഇവിടുത്തെ മൂന്നു മാനേജർമാരും ഡി ജി എമ്മും സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലയുടെ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയിരിക്കുന്നത്. എന്നാൽ ഇത്തരം ബിരുദങ്ങൾ അംഗീകരിക്കണമെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള തുല്യത സർട്ടിഫിക്കറ്റും ഹാജരാക്കണം.എന്നാൽ ഇവർ ഇതും ഹാജരാക്കിയിട്ടില്ല.ഈ വിഷയത്തിൽ ഒരു ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. മാനേജർ തസ്തികലയിലേക്ക് സ്ഥാനക്കയറ്റം നേടാൻ ബിരുദം നിർബന്ധമാണ്.ഇതാണ് ഇവരെ മറ്റു സംസ്ഥാനങ്ങളിലെ തട്ടിപ്പ് സർവ്വകലാശാലകളിൽ നിന്നും ബിരുദം നേടാൻ നിർബന്ധിതരാക്കിയത്.

Previous ArticleNext Article