Kerala, News

സ്കൂൾ സമയത്ത് ഗെയിൽ ടിപ്പർ ലോറികൾ സർവീസ് നടത്തിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ;ലോറി പോലീസ് കസ്റ്റഡിയിലെടുത്തു

keralanews protest against the gail tipper lorry service during school hours the lorry was taken in to police custody

കോഴിക്കോട്:സ്കൂള്‍ സമയത്ത് സര്‍വ്വീസ് നടത്തിയ ഗെയിലിന്‍റെ ടിപ്പര്‍ ലോറികള്‍ കാരശ്ശേരിയില്‍ നാട്ടുകാര്‍ തടഞ്ഞു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് മൂന്ന് ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു. ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കായി  വയല്‍ നികത്താന്‍ മണ്ണുമായി എത്തിയതായിരുന്നു ടിപ്പര്‍ ലോറികള്‍. രാവിലെ ഒന്‍‌പതിനും പത്തിനുമിടയില്‍ സ്കൂള്‍ ആരംഭിക്കുന്ന സമയത്ത് ടിപ്പര്‍ ലോറികള്‍ സര്‍വ്വീസ് നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് ലംഘിച്ച് സര്‍വ്വീസ് നടത്തിയ ഗെയിലിന്‍റെ മൂന്ന് ടിപ്പര്‍ ലോറികളാണ് കാരശേരിയില്‍ നാട്ടുകാര്‍ തടഞ്ഞത്.പകല്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ലോഡ് കയറ്റിയ ടിപ്പറുകള്‍ സുരക്ഷയ്ക്കായി ഷീറ്റ് ഉപയോഗിച്ച് മൂടണമെന്ന നിയമവും പാലിച്ചിരുന്നില്ലെന്നാണ് പരാതി.എന്നാൽ ഇതിന് തങ്ങൾ ഉത്തരവാദികളല്ലെന്നും കരാർ എടുത്തയാളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതാണെന്നുമാണ് ഗെയിലിന്‍റെ നിലപാട്.

Previous ArticleNext Article