Kerala, News

മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് കണ്ണൂർ കളക്റ്ററേറ്റിൽ സുരക്ഷ ശക്തമാക്കി

keralanews security has been strengthened in kannur collectorate following the maoist threat

കണ്ണൂർ:മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് കണ്ണൂർ കളക്റ്ററേറ്റിൽ സുരക്ഷ ശക്തമാക്കി. നിലമ്പൂരിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദികൾ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമായതിനാൽ ആക്രമണം നടന്നേക്കാനിടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ശനിയാഴ്ച കളക്റ്ററേറ്റിൽ ബോംബ് സ്ക്വാർഡും പരിശോധന നടത്തി.കളക്റ്ററേറ്റ് ഓഫീസിലെ അലമാരകൾ,ഫയലുകൾ, ശുചിമുറി, കളക്റ്ററേറ്റ് വളപ്പിൽ നിർത്തിയിട്ടതും ഉപയോഗശൂന്യമായതുമായ വാഹനങ്ങൾ പൂന്തോട്ടം, കാന്റീൻ  എന്നിവിടങ്ങളിലും പരിശോധന നടത്തി.ജില്ലയുടെ മലയോര മേഖലകളിൽ പോലീസ് റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നു.ഇവിടെ തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സായുധ പോലീസിനെ കഴിഞ്ഞ ഒരാഴ്ചയായി വിന്യസിച്ചിട്ടുണ്ട്.

Previous ArticleNext Article