തിരുവനന്തപുരം:ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു.രാജിക്കത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരന് നൽകിയ ശേഷം ഔദ്യോഗിക വാഹനത്തിൽ അദ്ദേഹം ആലപ്പുഴയിലേക്ക് തിരിച്ചു.സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.ഉച്ചയ്ക്ക് ശേഷം അധ്യക്ഷൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കാര്യങ്ങൾ അറിയിക്കുമെന്നും ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് കലക്റ്റർ സമർപ്പിച്ച റിപ്പോർട്ടിനെതിരെ ഹർജിയുമായി തോമസ് ചാണ്ടി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.മാത്രമല്ല ഹൈക്കോടതിയുടെ രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായും വന്നും.ഇതിനെ തുടർന്നണ് തോമസ് ചാണ്ടിയുടെ രാജി ആസന്നമായത്.
Kerala, News
തോമസ് ചാണ്ടി രാജിവെച്ചു
Previous Articleവാരംകടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി