തളിപ്പറമ്പ്:കടലിലകപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.കോഴിക്കോട് പുതിയാപ്പയിലെ മൽസ്യത്തൊഴിലാളികളായ ഇവരെ അഴീക്കൽ കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്നാണ് രക്ഷപ്പെടുത്തിയത്.വെള്ളിയാഴ്ച രാത്രിയോടെ ഇവർ മത്സ്യബന്ധനത്തിന് പോയ അനുഗ്രഹ എന്ന ബോട്ട് നിന്ന് പോവുകയും ബോട്ടിൽ വെള്ളം കയറുകയും ചെയ്തതോടെയാണ് ഇവർ കടലിൽ കുടുങ്ങിയത്.ചെറുവത്തൂരിനും നീലേശ്വരത്തിനും ഇടയിൽ പതിനെട്ട് നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്.വിവരം ലഭിച്ചതിനെ തുടർന്ന് അഴീക്കൽ കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്നാണ് രക്ഷ പ്രവർത്തനം നടത്തിയത്.അപകടത്തിൽപ്പെട്ട ബോട്ടും കെട്ടിവലിച്ചു കരയ്ക്കെത്തിച്ചു.