Food

ഉൽപ്പാദനം വർധിച്ചു;അരിവില അഞ്ചു രൂപവരെ കുറഞ്ഞു

keralanews production increased the price of rice decreased

തൃശൂർ:അരിയുടെ ഉത്പാദനം വർധിച്ചതോടെ വിലയിൽ അഞ്ചു രൂപയുടെ വരെ കുറവ്.അരി ഉൽപ്പാദക സംസ്ഥാനങ്ങളിൽ ആവശ്യത്തിന് മഴ ലഭിച്ചതാണ് ഉത്പാദനം കൂടാൻ കാരണം. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വടിമട്ടയുടെ വിലയാണ് അഞ്ചു രൂപ കുറഞ്ഞത്.നേരത്തെ 46 രൂപയുണ്ടായിരുന്ന ഈ അരിക്ക് ഇപ്പോൾ 41 രൂപയായി.ഇതോടെ മുപ്പതു രൂപയ്ക്ക് ഇപ്പോൾ നല്ല അരി വാങ്ങാം.അരി ഉത്പാദക സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രാപ്രദേശ്, ബീഹാർ,ഒഡിഷ,തമിഴ്‌നാട് എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു.ഇത് മൂലം അരി ഉത്പാദനം വർധിച്ചു.അരിയുടെ കയറ്റുമതിയും കൂടി.ഈ സംസ്ഥാനങ്ങളിൽ നിന്നെല്ലാം അരി കേരളത്തിലേക്ക് എത്തുന്നുണ്ട്.കഴിഞ്ഞ വർഷം നെല്ലായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്.അതിനാൽ കേരളത്തിലെ  മില്ലുകാരായിരുന്നു അരി വില നിശ്ചയിച്ചിരുന്നത്.

Previous ArticleNext Article