India, News

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അലങ്കാര മൽസ്യ വിപണിയിലെ നിയന്ത്രണം പിൻവലിച്ചു

keralanews restriction in decorative fish market is withdrawn

ന്യൂഡൽഹി:കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അലങ്കാര മൽസ്യ വിപണിയിലെ നിയന്ത്രണം പിൻവലിച്ചു.അലങ്കാര മത്സ്യങ്ങളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള അക്വാറിയം ആൻഡ് ഫിഷ് ടാങ്ക് അനിമൽസ് ഷോപ് നിയമം 2017 ആണ് പിൻവലിച്ചത്.ഇൻഡ്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ,വിവിധ സംസ്ഥാനങ്ങളിലെ കർഷകർ,കർഷക സംഘടനകൾ എന്നിവരുടെ ശക്തമായ ഇടപെടലുകളാണ് നിയന്ത്രണം പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഈ നിയന്ത്രണം മൂലം അലങ്കാര മൽസ്യ മേഖലയിൽ വളരെയധികം പ്രതിസന്ധി ഉയർന്നു വന്നിരുന്നു.ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിൽ കേരളം,തമിഴ്‌നാട്,ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് അലങ്കാര മൽസ്യ കർഷകരെയും വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുമായിരുന്നു.

Previous ArticleNext Article