
ഹൈദരാബാദ്:പരിശീലന പറക്കലിനിടയിൽ തെലുങ്കാനയിൽ പാർപ്പിട മേഖലയിലേക്ക് ചെറുവിമാനത്തിന്റെ വാതിൽ ഇളകി വീണു. സെക്കന്തരാബാദിലെ ലാലഗുഡ മേഖലയിലെ വീടിന്റെ ടെറസിലേക്കാണ് വാതിൽ വന്നുപതിച്ചത്.തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.ടെറസിൽ പെയിന്റിംഗ് ജോലി ചെയ്തിരുന്നയാൾ സംഭവത്തിന് തൊട്ടുമുന്‍പ് താഴെ നിലയിലേക്ക് പോയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തെലുങ്കാന സ്റ്റേറ്റ് ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ വാതിലാണ് ഇളകി വീണത്. 2,500 അടി ഉയരത്തിൽ പറക്കുകയായിരുന്നു വിമാനം. വിമാനത്തിൽ പൈലറ്റും ട്രെയിനിയുമാണ് ഉണ്ടായിരുന്നത്.സംഭവത്തെക്കുറിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.