Kerala, News

മിനിമം വേതനം നൽകിയില്ലെങ്കിൽ ഒരുലക്ഷം രൂപ പിഴയീടാക്കും

keralanews if minimum wages will not give one lakh rupee will be charged as fine

കണ്ണൂർ:വിവിധ തൊഴിൽ മേഖലയിൽ ജോലിചെയ്യുന്നവർക്ക് സർക്കാർ നിശ്ചയിച്ച മിനിമം കൂലി നൽകിയില്ലെങ്കിൽ ഈടാക്കാവുന്ന പിഴ 500 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയാക്കി ഉയർത്തി.മിനിമം വേതനം സംബന്ധിച്ച നിയമത്തിൽ നിയമസഭാ പാസാക്കിയ ഭേദഗതി ബില്ലിന് രാഷ്‌ട്രപതി കഴിഞ്ഞ ദിവസം അംഗീകാരം നൽകി.മിനിമം വേതനവും മിനിമം വേതന നിയമം അനുശാസിക്കുന്ന മറ്റാനുകൂല്യങ്ങളും സംബന്ധിച്ചുള്ള പരാതികൾ വർഷങ്ങളായി കെട്ടിക്കിടക്കുകയാണ്.പരാതി പരിഗണിച്ച് ഉത്തരവ്  പുറപ്പെടുവിക്കുവാനുള്ള അധികാരം ഡെപ്യൂട്ടി ലേബർ കമ്മീഷണറിൽ നിന്നും എടുത്തുമാറ്റിയതോടെയാണിത്.എന്നാൽ പുതിയ ഉത്തരവനുസരിച്ച് ലേബർ കമ്മീഷണർക്ക് ഈ അധികാരം തിരികെ ലഭിക്കും.പിഴ തുക ഈടാക്കാനായി ജപ്തിനടപടിക്കും നിർദേശിക്കാം.ഉത്തരവ് പാലിക്കാത്ത സ്ഥാപന ഉടമയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്യാം.തൊഴിലാളികളുടെ രേഖകൾ സൂക്ഷിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് അസി.ലേബർ ഓഫീസർമാർക്ക് കേസെടുക്കാം. ഒരു തൊഴിലാളിക്ക് 2000  രൂപ എന്ന നിരക്കിൽ രണ്ടുലക്ഷം രൂപ വരെ ഇതിന് പിഴയീടാക്കാം.

Previous ArticleNext Article