മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.ആദ്യ റൌണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് ലെ കെ.എൻ.എ ഖാദർ 7000 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.56 ബൂത്തുകളിലെ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 21,147 വോട്ടാണ് കെ.എൻ.എ ഖാദറിന് ലഭിച്ചത്.ഇടതു സ്ഥാനാർഥിയായ പി.പി ബഷീറിന് 13,945 വോട്ടുകളാണ് ലഭിച്ചത്.3045 വോട്ട് നേടി എസ് ഡി പി ഐ സ്ഥാനാർഥി കെ.സി നസീർ മൂന്നാം സ്ഥാനത്തുണ്ട്.ബിജെപി സ്ഥാനാർഥി കെ.ജനചന്ദ്രന് 2583 വോട്ടുകളാണ് ലഭിച്ചത്.
Kerala, News
വേങ്ങര ഉപതിരഞ്ഞെടുപ്പ്;യുഡിഎഫിന് ലീഡ്
Previous Articleബേപ്പൂർ ബോട്ടപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം തീരത്തെത്തിച്ചു