എറണാകുളം:ഈ മാസം 16 ന് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനെതിരെ സമർപ്പിച്ച ഹർജിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ചെന്നിത്തല ഹൈക്കോടതിയിൽ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഹർത്താലിനെ കുറിച്ച് ജനങ്ങൾക്ക് ഭയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.ഹർത്താൽ ദിനത്തിൽ ജോലി ചെയ്യുന്നവരെ ആരും തടസ്സപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.ഹർത്താൽ മൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ തടയാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.
Kerala, News
ഹർത്താൽ പ്രഖ്യാപനം;രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു
Previous Articleബേപ്പൂർ തുറമുഖത്ത് ബോട്ടുമുങ്ങി നാലുപേരെ കാണാതായി