കണ്ണൂർ:പാനൂർ തെക്കേ ചെണ്ടയാട് വാനിന്റെ ടയറിനടിയിൽ പെട്ട് ബോംബ് പൊട്ടി ഡ്രൈവർക്ക് പരിക്കേറ്റു.ഇന്നലെ രാവിലെ ഒമ്പതുമണിയോടെ കൊല്ലമ്പറ്റ ഭഗവതി ക്ഷേത്ര പരിസരത്താണ് സംഭവം.അപകടത്തിൽ ഡ്രൈവർ കണ്ണവം സ്വദേശി റിജിൽ നിവാസിൽ രാധാകൃഷ്ണന്റെ(45) ചെവി അടഞ്ഞു പോവുകയായിരുന്നു.ഇദ്ദേഹം തലശ്ശേരി ആശുപത്രിയിൽ ചികിത്സ തേടി.മരം കയറ്റാനായി വരികയായിരുന്ന പിക് അപ്പ് വാനാണ് അപകടത്തിൽപെട്ടത്.ക്ഷേത്രത്തിന്റെ സമീപത്തുള്ള റോഡിൽ കുറ്റിക്കാടുള്ള ഭാഗത്തുകൂടി വാഹനത്തിന്റെ ടയർ കയറിയപ്പോഴാണ് സ്ഫോടനമുണ്ടായത്.പൊട്ടാതെ കിടന്ന മറ്റൊരു ബോംബ് പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala, News
വാനിന്റെ ടയറിനടിയിൽ പെട്ട് ബോംബ് പൊട്ടി ഡ്രൈവർക്ക് പരിക്കേറ്റു
Previous Articleസോളാർ കേസിൽ പ്രത്യേക അന്വേഷണ കമ്മീഷനെ ഇന്ന് നിയമിക്കും