മാനന്തവാടി:വയനാട്ടിൽ വൻ സ്വർണവേട്ട.അനധികൃതമായി കടത്താൻ ശ്രമിച്ച മുപ്പതു കിലോ സ്വർണമാണ് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലർച്ചെ ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് സ്വർണം പിടികൂടിയത്.നാല് ബാഗുകളിലായി ബസിന്റെ പുറകിലെ സീറ്റിനടിയിലാണ് സ്വർണ്ണം ഒളിപ്പിച്ചുവെച്ചിരുന്നത്.കോഴിക്കോടുള്ള പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്വർണമെന്നാണ് പ്രാഥമിക വിവരം.നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Kerala, News
വയനാട്ടിൽ വൻ സ്വർണവേട്ട;30 കിലോ സ്വർണം പിടികൂടി
Previous Articleകണ്ണൂരിൽ ബിജെപി ഓഫീസിന് സമീപത്തു നിന്നും ആയുധങ്ങൾ കണ്ടെടുത്തു