കണ്ണൂർ:കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം ബിജെപി പ്രവർത്തകരുടെ പേരിൽ പോലീസ് നരഹത്യകുറ്റത്തിന് കേസെടുത്തു.പാനൂരിൽ ഇന്നലെ നടന്ന അക്രമത്തിൽ പതിനെട്ടോളം പേർക്ക് പരിക്കേറ്റിരുന്നു.ഇതിൽ പതിമൂന്നുപേരും സിപിഎം പ്രവർത്തകരാണ്.ഒരു ബിജെപി പ്രവർത്തകനും പോലീസുകാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പാനൂരിൽ പുരോഗമിക്കുകയാണ്.രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ നടക്കുന്ന ഹർത്താലിൽ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.സ്ഥലത്തു പോലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Kerala, News
കണ്ണൂരിലെ അക്രമം;12 ബിജെപി പ്രവർത്തകരുടെ പേരിൽ നരഹത്യ കുറ്റത്തിന് കേസ്
Previous Articleകലാമണ്ഡലത്തിൽ വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു