Kerala, News

അനധികൃത നിർമാണം പരിശോധിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

keralanews employee suspended for checkig illegal construction

കണ്ണൂർ:അനധികൃത നിർമാണം പരിശോധിച്ച കണ്ണൂർ കോർപറേഷനിലെ ഓവര്സിയർക്ക് ഡെപ്യൂട്ടി മേയറുടെ വക ശകാരവും പിന്നീട് സസ്പെൻഷനും.പയ്യാമ്പലത്തെ നിർമാണം പരിശോധിച്ച ഓവർസിയർ രാജനെയാണ് മേയർ ഇ.പി ലത സസ്‌പെൻഡ് ചെയ്തത്.അവധി ദിവസങ്ങളിൽ വ്യാപകമായി അനധികൃത നിർമാണം നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ഇത്തരം ദിവസങ്ങളിൽ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ രണ്ടിന് രാജനാണ് കോർപറേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇത്തരത്തിൽ പയ്യാമ്പലത്ത് ഒരു കെട്ടിടം റോഡ് കയ്യേറി നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.ഇതനുസരിച്ച് ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.പിന്നീട് ഗാന്ധിജയന്തി ദിനത്തിൽ ഇവിടെ പരിശോധനയ്‌ക്കെത്തിയ രാജൻ നാളെ ഇത് പൊളിച്ചുമാറ്റുമെന്നു പണിക്കാർക്ക് മുന്നറിയിപ്പും നൽകി.ഇതേത്തുടർന്നാണ് ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് സംഭവത്തിൽ ഇടപെട്ടത്. നോട്ടീസ് കൊടുത്താൽ പൊളിച്ചുമാറ്റുന്നതിനു സമയമുണ്ടെന്നു പിന്നെയെന്തിനാണ് നാളെ തന്നെ പൊളിച്ചുമാറ്റുമെന്നു പറയുന്നത് എന്ന് ചോദിച്ചായിരുന്നു പി.കെ രാഗേഷ് സംഭാഷണം തുടങ്ങിയത്.നാളെ പൊളിക്കുമെന്നത് അടുത്ത ദിവസം തന്നെ പൊളിച്ചു മാറ്റുമെന്നുള്ള അർഥത്തിലല്ലെന്നും പൊളിച്ചു മാറ്റുന്നതിന് മുൻപുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും രാജൻ മറുപടി പറയുന്നുണ്ട്.ഈ സംഭാഷണമാണ് പിന്നീട് ശകാരത്തിലേക്ക് വഴിമാറുന്നത്.ഡെപ്യൂട്ടി മേയറുടെ ഇടപെടലിനെതിരെ രാജൻ മേയർക്ക് പരാതി നൽകി.രാജൻ അപമര്യാദയായി പെരുമാറി എന്ന് ഡെപ്യൂട്ടി മേയറും മേയർക്ക് പരാതി നൽകി.ഇതിനെ തുടർന്നാണ് മേയർ രാജനെ സസ്‌പെൻഡ് ചെയ്തത്.

Previous ArticleNext Article