മട്ടന്നൂർ:കൊച്ചി കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് കമ്മീഷണർ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം കണ്ണൂർ വിമാനത്താവളം സന്ദർശിച്ചു.വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനാണ് സംഘം എത്തിയത്.തുടക്കത്തിൽ 20 കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയമിക്കുകയെന്ന് കസ്റ്റംസ് കമ്മീഷണർ പറഞ്ഞു. പാസഞ്ചർ ടെർമിനൽ കെട്ടിടം,റൺവേ,സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും സംഘം പരിശോധിച്ചു.മാസംതോറും പ്രവർത്തനം വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Kerala, News
കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് കമ്മീഷണർ സന്ദർശനം നടത്തി
Previous Articleഎടാട്ട് ദേശീയപാതയിൽ ആംബുലൻസ് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു