Kerala, News

ഡോക്ട്ടർമാർക്ക് ഏകീകൃത രെജിസ്ട്രേഷൻ നമ്പർ ഏർപ്പെടുത്തും

keralanews unified registration number for doctors

തിരുവനന്തപുരം:ആധാർ മാതൃകയിൽ രാജ്യത്തെ  ഡോക്ട്ടർമാർക്ക് ഏകീകൃത രജിസ്‌ട്രേഷൻ നമ്പർ(യുണിക് പെർമനന്റ് രെജിസ്ട്രേഷൻ നമ്പർ)ഏർപ്പെടുത്താൻ തീരുമാനം.ഇന്ത്യൻ മെഡിക്കൽ കൗൺസിലാണ്‌ യു.പി.ആർ.എൻ ഏർപ്പെടുത്താൻ തീരുമാനമെടുത്തത്.ഇതോടെ രാജ്യത്തെ പത്തു ലക്ഷത്തിലധികം വരുന്ന ഡോക്റ്റർമാർ വീണ്ടും പുതിയ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടി വരും.അതാതു സംസ്ഥാനത്തെ കൗൺസിലുകളിലാണ് ഡോക്റ്റർമാർ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത്.പുതിയ സംവിധാനം നിലവിൽ വരുന്നതോടെ രാജ്യത്തെ അംഗീകൃത  ഡോക്റ്റർമാരുടെ കണക്കെടുക്കാനാകും.ഇവരുടെ വിവരങ്ങളും യോഗ്യതകളും വിരൽത്തുമ്പിൽ ലഭ്യമാകും.യു.പി.ആർ.എൻ നിലവിൽ വന്നാൽ ഡോക്റ്റമാർക്ക് പി.ജി,സൂപ്പർ സ്പെഷ്യലിറ്റി തുടങ്ങിയ അധിക യോഗ്യതകൾ പിന്നീട് ഓൺലൈൻ വഴി ചേർക്കാൻ അപേക്ഷിക്കാനാകും.സർട്ടിഫിക്കറ്റുകൾക്കും ഓൺലൈൻവഴി അപേക്ഷിക്കാം.എന്നാൽ പുതിയ സംവിധാനം നമ്പറിൽ മാത്രം ഒതുക്കരുതെന്നാണ് ഡോക്റ്റർമാരുടെ ആവശ്യം.ഇത് വഴി ഏതു സംസ്ഥാനത്തും പ്രാക്ടീസ് ചെയ്യാനും ജോലിക്ക് അപേക്ഷിക്കാനുമുള്ള അവസരം ലഭിക്കണം.കേരളത്തിൽ ഈ സംവിധാനം എപ്പോൾ നിലവിൽ വരും എന്നതിനെപ്പറ്റി തീരുമാനം ആയിട്ടില്ലെന്ന് ഐ.എം.എ സംസ്ഥാന പ്രെസിഡന്റും ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ വൈസ് പ്രസിഡന്റ് ഡോ.ജി.വി പ്രദീപ് കുമാർ പറഞ്ഞു.

Previous ArticleNext Article